പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് തിരുവേഗപ്പുറ വാട്ടർ അതോറിറ്റി പമ്പ് ഹൗസിലേക്ക് 40 എച്ച്.പി മോട്ടോർ നൽകി

കൊപ്പം:പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് തിരുവേഗപ്പുറ വാട്ടർ അതോറിറ്റി പമ്പ് ഹൗസിലേക്ക് 8 ലക്ഷം രൂപ ചലവിൽ 40 H.P മോട്ടോർ നൽകി. തിരുവേഗപ്പുറ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലേക്കും ഈ പമ്പ് ഹൗസിൽ നിന്നും 3 മോട്ടോറുകൾ ഉപയോഗിച്ചാണ് വെള്ളം എത്തിക്കുന്നത്. ഇതിൽ ഒരു മോട്ടോർ തകരാറിലായാൽ പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ ആഴ്ചകളോളം വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടാറുണ്ട്. ഈ പ്രശ്നത്തിന് കൂടി പരിഹാരമായാണ് 40 എച്ച്.പിയുടെ പുതിയ മോട്ടോർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തി സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.എം മുഹമ്മദലി മാസ്റ്റർ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ശാരദ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ.കെ.എ അസീസ് സ്വാഗതം പറഞ്ഞു.
ടി.പി കേശവൻ,ഷബ്ന ടീച്ചർ,എ.കെ വാപ്പുമാസ്റ്റർ, എം.രാധാകൃഷ്ണൻ,അസി.എഞ്ചിനീയർബാലകൃഷ്ണൻ,ഓവർസിർ ഷരീഫ് സംബന്ധിച്ചു.
There are no comments at the moment, do you want to add one?
Write a comment