എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു .
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് ചീഫ് സെക്രട്ടറിയുടെയും ധനകാര്യ വകുപ്പിന്റെ കീഴിലുള്ള ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ അന്വേഷിച്ചത്.സ്വപ്നയ്ക്ക് നിയമനം നല്‍കിയതില്‍ ശിവശങ്കറിന് ജാഗ്രത കുറവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വപ്നയെ നിയമിച്ച സാഹചര്യം, അതിലെ ശരിതെറ്റ് എന്നിവയാണ് ചീഫ് സെക്രട്ടറിയെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും അന്വേഷിച്ചത്
There are no comments at the moment, do you want to add one?
Write a comment