ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ ‘പാലക്കാടന്‍ കാഴ്ചകള്‍’ എന്ന വിഷയത്തില്‍ വീഡിയോ ഡോക്യുമെന്ററി മല്‍സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ ഡാമുകള്‍, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ , ആകര്ഷണങ്ങള്, ഭക്ഷണരീതി, സാഹസിക ടൂറിസം മേഖല, പാര്‍ക്കുകള്‍, ലോക പ്രശസ്തരായ ആളുകളുടെ ഓര്‍മ്മശേഷിപ്പുകള്‍, തുടങ്ങി നിരവധി ആകര്‍ഷണീയമായ ഘടകങ്ങള്‍ വിവിധ നവമാധ്യമങ്ങളിലൂടെ അറിയിക്കുന്നതിനും വീഡിയോ ഡോക്യുമെന്ററി രംഗത്ത് താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മത്സരം. എന്‍ട്രികള്‍ ടൂറിസം വികസനത്തിന് പ്രചോദനം നല്കുന്നവയായിരിക്കണം. താല്പര്യമുള്ളവര് ജയറാം വാഴക്കുന്നം, വാഴക്കുന്നം സ്റ്റുഡിയോ , തിരുവേഗപ്പുറ പി.ഒ പട്ടാമ്പി, പാലക്കാട് 679 304 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റായോ കൊറിയറായോ അയക്കാം. അവസാന തിയതി ആഗസ്റ്റ് 10.
ഒന്നാം സമ്മാനം 20,000 രൂപയും പ്രശസ്തിപത്രവും രണ്ടാം സമ്മാനം 15,000 രൂപയും പ്രശസ്തിപത്രവും മൂന്നാം സമ്മാനം 10000 രൂപയും പ്രശസ്തിപത്രവും, 2000 രൂപ വിധം മൂന്ന് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
വിജയികളെ കുറിച്ചുള്ള അറിയിപ്പ് ഓഗസ്റ്റ് 25ന് ഇമെയില്‍ വഴിയും ഡി.ടി.പി.സി. യുടെ വെബ്സൈറ്റ് വഴിയും, ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ മുഖേനയും അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 984728 4507, 9400888061