തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര് വിദേശത്ത് നിന്ന് വന്നവരും 76 മറ്റു സംസ്ഥാനത്ത് നിന്ന് വന്നവരുമാണ്. സമ്പര്‍ക്കം 432 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയി ആണ് മരണമടഞ്ഞത്. 196 പേര് രോഗമുക്തി നേടി.
ഇന്ന് ഫലം പോസറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 157,കാസര്‍ഗോഡ് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5, വയനാട് നാല് എന്നിങ്ങനെയാണ്.