Asian Metro News

കാസർകോട് ഗർഭിണിയുൾപ്പെടെ 13 പേർക്ക് കൂടി കോവിഡ്‌

 Breaking News
  • സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍...
  • കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ; ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ഇസ്രേയേൽ -പാലസ്റ്റീൻ സങ്കര്ഷങ്ങള് രൂക്ഷമാകുന്നസാഹചര്യത്തിൽ കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ഇതുനു മുന്നോടിയായി ഇപ്പോൾ ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ആരംഭിച്ചതായിട്ടും, ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ്റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ്...
  • കോറോണയ്ക്കും ജീവിക്കാൻ അവകാശമുണ്ട്: ത്രിവേന്ദ്ര സിംഗ് റാവത്ത് ഡെറാഡൂൺ: കൊറോണ വൈറസ്സിനും ജീവിക്കാൻ അനുവാദമുള്ള ജീവിയാണെന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സ്വകാര്യ വാർത്ത ചാനലിനോട് സംസാരിക്കവെയാണ് ബി ജെ പി നേതാവുകൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത്ന്റെ പ്രതികരണം. ദാർശനികമായ ചിന്ദിക്കുമ്പോ കോറോണയും നമ്മെ പോലെ ഭൂമിയിൽ...
  • കോവിഡ് സ്ഥിതിരൂക്ഷമായിതന്നെ തുടരുന്നു; ലോക്ക് ഡൗൺ നീട്ടിയേക്കും തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുകയാണ്. രോഗികളുട എണ്ണത്തിൽ കുറവ് വന്നിട്ടില്ല മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിവരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ വീണ്ടും നീട്ടിയേക്കും എന്ന വാർത്തകൾ പുരത്തു വരുന്നത്. ഇന്നത്തേയും നാളത്തേയും കൊവിഡ് കേസുകള്‍...
  • കോവിഡ് വാക്സിനേഷൻ : ലോകരാഷ്ട്രങ്ങൾക്ക് യു.എ.ഇ. മാതൃക ദുബായ് : യു.എ.ഇ. വാക്സിനേഷൻ ജനങ്ങളിൽ എത്തിക്കുന്നതിൽ മാതൃകയായി 70 % ത്തോളം ആളുകൾ വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ പറയുന്നു. യു.എ.ഇ.യില്‍ 1477 പേര്‍കൂടി കോവിഡ് വൈറസ് രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി 5,20,882 ആയിട്ടുണ്ട്.രണ്ടുപേര്‍കൂടി...

കാസർകോട് ഗർഭിണിയുൾപ്പെടെ 13 പേർക്ക് കൂടി കോവിഡ്‌

കാസർകോട് ഗർഭിണിയുൾപ്പെടെ 13 പേർക്ക് കൂടി കോവിഡ്‌
July 08
05:45 2020

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ ഇന്നലെ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന വന്ന എട്ട് പേര്‍ക്കും, ബംഗളൂരുവില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും, മംഗലാപുരത്തേക്ക് യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ക്കും, മംഗളൂരുവില്‍ താമസിച്ചിരുന്ന ഗര്‍ഭിണിയായ സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ 18ന് ബഹ്‌റിനില്‍ നിന്ന് വന്ന 39 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 23ന് ദുബായില്‍ നിന്ന് വന്ന 30 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 24 ന് ദുബായില്‍ നിന്നെത്തിയ 52 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, സൗദിയില്‍ നിന്നെത്തിയ 41 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ബഹ്‌റിനില്‍ നിന്ന് വന്ന 40 വയസുളള മുളിയാര്‍ പഞ്ചായത്ത് സ്വദേശി, ജൂലൈ രണ്ടിന് സൗദിയില്‍ നിന്ന് വന്ന 27 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ഒരേകാറില്‍ ബംഗളൂരുവില്‍ നിന്നെത്തിയ 35,30 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശികള്‍, ജൂലൈ മൂന്നിന് സൗദിയില്‍ നിന്നെത്തിയ 50 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശി, 28 വയസുള്ള ദേലംപാടി പഞ്ചായത്ത് സ്വദേശികള്‍ എന്നിവര്‍ക്കും മംഗളൂരുവില്‍ ദിവസേന ജോലിയ്ക്ക് പോയി വന്ന ചെങ്കള പഞ്ചായത്തിലെ 35 കാരനും മംഗളൂരുവില്‍ താമസിച്ചു വരികയായിരുന്ന ഉദുമ പഞ്ചായത്തിലെ 27 വയസുള്ള ഗര്‍ഭിണിയ്ക്കും ജൂണ്‍ 29ന് മംഗളൂരുവിലേയ്ക്ക് യാത്ര ചെയ്ത ചെങ്കള പഞ്ചായത്തിലെ 47 കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡിഎംഒ ഡോ എ.വി രാംദാസ് അറിയിച്ചു.
വീടുകളില്‍ 6710 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 327 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7037 പേരാണ്. പുതിയതായി 396 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 360 പേരുടെ സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment