തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനകേസ് 300 കടക്കുന്നത് ഇത് ആദ്യമായാണ്. സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗബാധയുണ്ടായ ദിവസം കൂടിയാണ് ഇന്ന്. 90 പേര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ഇവിടെ 64 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 60 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. മലപ്പുറത്ത് 46 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 107 പേര് ഇന്ന് രോഗമുക്തി നേടി. 3561 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.
രോഗം സ്ഥിരീകരിക്കപ്പെട്ട വരില്‍ 99 പേര് വിദേശത്തുനിന്നും 95 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. 421 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2605 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവില്‍ ചികിത്സയിലുള്ളത്. 1,85,546 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,250 സാമ്പിളുകളാണ് പരിശോധിച്ചത്.