കൊട്ടാരക്കര : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പിൻറെ ഓഫീസുകളിൽ നിറുത്തി വച്ചിരുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഓൺലൈനായി നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഇന്നുമുതൽ ലേണേഴ്സ് ലൈസൻസിനുള്ള പരീക്ഷ ഓൺലൈനായി ആരംഭിക്കുകയാണ്. ഇതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാർത്ഥികൾ പ്രസ്തുത മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പരീക്ഷയിൽ പങ്കെടുക്കണമെന്ന് കൊട്ടാരക്കര ജോയിൻറ് ആർ.ടി.ഒ വി. സുരേഷ് കുമാർ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
8547639024 എന്ന നമ്പറിൽ ഓഫീസ് പ്രവർത്തി സമയത്ത് ബന്ധപെടുക.