Asian Metro News

ഗിരീശൻ 24/7 ചലച്ചിത്രത്തിന്റെ പൂജയും ഒരു ഗാനത്തിന് ചിത്രീകരണവും നടന്നു

 Breaking News

ഗിരീശൻ 24/7 ചലച്ചിത്രത്തിന്റെ പൂജയും ഒരു ഗാനത്തിന് ചിത്രീകരണവും നടന്നു

ഗിരീശൻ 24/7 ചലച്ചിത്രത്തിന്റെ  പൂജയും ഒരു ഗാനത്തിന് ചിത്രീകരണവും  നടന്നു
July 07
08:55 2020

പാലക്കാട് : സരോജിനി ഫിലിംസിന്റെ ബാനറിൽ ശിവസഞ്ജുവിന്റെ നിർമാണത്തിൽ,സുൽഫി പട്ടാമ്പി സംവിധാനം ചെയ്യുന്ന”ഗിരീശൻ 24×7 ” എന്ന മലയാളം സിനിമയുടെ പൂജയും, ഒരു പ്രണയഗാനത്തിന്റെ ചിത്രീകരണവും പാലക്കാട് നടന്നു. പ്രകൃതി രമണീയമായ ഗ്രാമീണ മേഖലയിലാണ് ഷൂട്ടിങ് നടന്നത്.


ഷൂട്ടിങ്ങിന്റെ സ്വിച്ച് ഓൺ കർമ്മം പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മുരുകദാസ് നിർവഹിച്ചു. പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം കുമാരി, JDS ചിറ്റൂർ മണ്ഡലം സെക്രട്ടറി വിനോദ് ബാബു, പെരുമാട്ടി പതിനഞ്ചാം വാർഡ് അംഗം ഷാജി ചെമ്പട്ട, സെൽവകുമാർ പട്ടഞ്ചേരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ, ഒട്ടനവധി പുതുമുഖങ്ങൾക്കും “ഗിരീശൻ 24×7” അവസരം നൽകുന്നു.കുടുംബ പ്രേക്ഷകരെ രസിപ്പിക്കാനുള്ള ചേരുവകൾ ചേർത്ത് നാട്ടിൻ പുറത്തെ സംഭവ വികാസങ്ങളുമായി ഗിരീശൻ എന്ന യുവാവിന്റെ ജീവിത പ്രശ്‍നങ്ങളും, അതിനു വേണ്ടി നടത്തുന്ന പരിശ്രമങ്ങളും.

പ്രണയവും നർമത്തിൽ ചാലിച്ചാണ് ഈ ചലച്ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. കഥ, തിരക്കഥ സുഭാഷും ജീസസും ചേർന്ന് നിർവഹിച്ചിരിക്കുന്നു. ക്യാമറ ചലിപ്പിക്കുന്നത് ജെസ്സിൻ ജെസ്സൽ. സംഗീതം സജീർ കൊപ്പം. നായികയുടെയും നായകന്റെയും ബാല്യകാലം അവതരിപ്പിച്ചത് ഗ്രീഷിത് സി, മാളവിക ആനന്ദ്.
ലോക് ഡൗൺ നിയന്ത്രണങ്ങൾ നീങ്ങുന്ന മുറയ്ക്ക് ഷൂട്ടിങ് പുനരാരംഭിക്കുമന്ന് സംവിധായകൻ പറഞ്ഞു.

വാർത്ത : യുഎ റഷീദ് പാലത്തറഗേറ്റ്, പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment