കോവിഡ് 19 രോഗബാധ സമൂഹത്തെയാകെ ഭീതിയിലാഴ്ത്തുമ്പോൾ, മഹാമാരിയെ സർഗാത്മകത കൊണ്ട് നേരിടുക എന്ന ആശയത്തെ ആസ്പദമാക്കി നടത്തുന്ന മത്സരത്തിന് പൊതുജനങ്ങളിൽ നിന്നും സൃഷ്ടികൾ ക്ഷണിച്ചു. ഓരോ വ്യക്തിയിലും പ്രത്യാശ ഉണ്ടാക്കുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം മത്സരം സംഘടിപ്പിക്കുന്നത്.
കോവിഡ് കാലത്ത് പാലിക്കേണ്ട വ്യക്തിശുചിത്വം, ലോക്ക് ഡൗണിന് ശേഷമുള്ള അനുഭവങ്ങൾ, ജോലിസ്ഥലത്തും വ്യാപാര സ്ഥാപനങ്ങളിലും ചന്തകളിലും പാലിക്കേണ്ട ശാരീരിക അകലം, കോവിഡുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിൽ ഉണ്ടായ വ്യാജവാർത്തകൾ, കുടുംബം, സുഹൃത്തുക്കൾ, അയൽക്കാർ എന്നിവർക്ക് ഈ സമയങ്ങളിൽ നൽകിയ പരിരക്ഷ എന്നീ വിഷയങ്ങളിലാണ് സൃഷ്ടികൾ തയ്യാറാക്കേണ്ടത്.

വീഡിയോ, മീംസ്, പോസ്റ്ററുകൾ, ചിത്രങ്ങൾ (ഡ്രോയിങ്, പെയിന്റിംഗ്) എന്നീ രൂപത്തിൽ ജൂലൈ 10 വരെ [email protected] ൽ സൃഷ്ടികൾ അയക്കാം. ആകർഷകമായ ക്യാഷ് പ്രൈസുകളാണ് സമ്മാനമായി നൽകുക.