എസ്.എസ്.എൽ.സി പരീക്ഷ ഫലം സഫലം 2020 മൊബൈൽ ആപ്പ് വഴി അറിയാം

June 29
07:52
2020
തിരുവനന്തപുരം : എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിന്നു. ഉച്ചയ്ക്ക് രണ്ടിന് പി.ആര് ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കുന്നതാണ്. പ്രത്യേക പോര്‍ട്ടല്‍ വഴിയും ‘ സഫലം 2020’ മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാവുന്നതാണ്. 4,22450 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയിരിക്കുന്നത്.
വ്യക്തിഗത റിസള്‍ട്ടിനു പുറമേ സ്കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘saphalam 2020’ എന്നു നല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.
There are no comments at the moment, do you want to add one?
Write a comment