തൃത്താല കിഴക്കേകോടനാട് കളത്തിൽപ്പടിയിലാണ് ഫാൻഫൈറ്റിനപ്പുറത്തെ സ്നേഹ നിമിഷങ്ങൾ അരങ്ങേറിയത്
തൃത്താല : മെസ്സിയുടെ പിറന്നാളിനോടനുബന്ധിച്ച് തൃത്താല പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ കിഴക്കേകോടനാട് കളത്തിൽപ്പടിയിലെ നിർധന വിദ്യാർത്ഥിക്ക് ടി വി നൽകി റൊണാൾഡോ ഫാൻസ് പാലക്കാട് ജില്ലാ കമ്മിറ്റി.പ്രത്യേക അസുഖമുള്ള വിദ്യാർത്ഥി ബി ആർ സി യിൽ സ്പെഷ്യൽ ട്രൈനിങ്ങിലൂടെയായിരുന്നു പഠനം.ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ സൗകര്യങ്ങളില്ലാത്തതിനാൽ ബുദ്ധിമുട്ടിയിരുന്ന ഈ വിദ്യാർത്ഥിക്ക് ആശ്വാസമായി അർജന്റീന ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ പിറന്നാൾ ദിനത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ ഫാൻസ് പാലക്കാട് ജില്ലാ കമ്മിറ്റി കുടുംബത്തിന് ടി വി സൗകര്യമൊരുക്കി.


തൃത്താല ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിനി ശശികുമാർ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അൽ അമീൻ എം എം.റൊണാൾഡോ ഫാൻസ് അസോസിയേഷൻ അംഗങ്ങളായ അനസ്,ഹാരിസ്,റാഫി,സഫ്വാൻ,നൗഫൽ,റമീസ് തുടങ്ങിയവർ സംബന്ധിച്ചു
വീഡിയോ 👇👇👇