വയനാട്ടിൽ ഒരാൾക്ക് കൂടി രോഗമുക്തി

മെയ് 29ന് ബാംഗ്ലൂരിൽ നിന്നെത്തി സാമ്പിൾ പരിശോധന പോസിറ്റീവ് ആയതിനെ തുടർന്ന് ജൂൺ 9 മുതൽ ചികിത്സയിലായിരുന്ന കൽപ്പറ്റ റാട്ടകൊല്ലി സ്വദേശി 30-കാരനെ രോഗം ഭേദമായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.
നിലവിൽ രോഗം സ്ഥിരീകരിച്ച് 22 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്.
192 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി.
ഇന്നലെ നിരീക്ഷണത്തിലായ 251 പേർ ഉൾപ്പെടെ നിലവിൽ 3451 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്.
ജില്ലയിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2763 ആളുകളുടെ സാമ്പിളുകളിൽ 2415 ആളുകളുടെ ഫലം ലഭിച്ചതിൽ 2367 നെഗറ്റീവും 48 ആളുകളുടെ സാമ്പിൾ പോസിറ്റീവുമാണ്. 294 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 4031 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഇതിൽ ഫലം ലഭിച്ച 3351 ൽ 3330 നെഗറ്റീവും 21 പോസിറ്റീവുമാണ് .
ജില്ലാ കൊറോണ കൺട്രോൾ റൂമിൽ നിന്ന് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 2800 ആളുകളെ നേരിട്ട് വിളിച്ച് അവർക്ക് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യകാര്യങ്ങൾ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment