വിക്ടേഴ്സില്‍ പുതിയ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍; ഇനിയും ടിവിയില്ലാത്ത വീടുകള്‍ ബാക്കി

സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കായുളള പുതിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ 15 തിങ്കളാഴ്ച മുതല്‍ തുടങ്ങും. മലയാളത്തിന് പുറമെ അറബി, ഉറുദു, സംസ്‌കൃതം ക്ലാസുകളും തിങ്കളാഴ്ച തന്നെ തുടങ്ങും. ഓണ്‍ലൈന്‍ പഠനത്തിനായി സൗകര്യങ്ങള്‍ ഇല്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഇതുപ്രകാരം സര്‍ക്കാര്‍, സന്നദ്ധ, യുവജന സംഘടനകള്‍ വഴി നിരവധി പേര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രണ്ടാംഘട്ട ക്ലാസുകള്‍ തുടങ്ങാന്‍ കൈറ്റ് തീരുമാനിച്ചത്. സംസ്ഥാനത്ത് 4000 വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ മാത്രമാണ് ഇനിയും ടിവിയില്ലാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഇവര്‍ക്കും ഉടന്‍ തന്നെ ടിവി എത്തിക്കുമെന്നാണ് അറിയിപ്പ്.
ട്രയല്‍ അടിസ്ഥാനത്തില്‍ സംപ്രേഷണം ചെയ്ത ക്ലാസുകള്‍ മുഴുവന്‍ കുട്ടികള്‍ക്കും കാണാന്‍ അവസരം ഒരുക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ വിവിധ ക്ലാസുകള്‍ക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തില്‍ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ലഭിച്ചതെന്ന് കൈറ്റ്, സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment