Asian Metro News

ഹോട്ടലുകൾക്കും, റെസ്റ്റോറന്റുകൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മീഷണറുടെ കർശനനിർദേശങ്ങൾ

 Breaking News
  • ഗോകുലം മെഡി. കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു തിരുവനന്തപുരം: ഗോകുലം മെഡി. കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി അതിഥിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അതിഥി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അതിഥി....
  • ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിയായ മോഹൻ നായകിനു ജാമ്യം ബംഗളൂരു: എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിയായ മോഹൻ നായകിനു ജാമ്യം. കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് നായക്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ കോടതിയിലെത്തിയ 23 സാക്ഷികളിൽ ഒരാൾ പോലും...
  • ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി കൊച്ചി: ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. ആലുവ സ്വദേശി അജ്മൽ (28) ആണ്‌ ഇന്നലെ വൈകിട്ട് ആത്മഹത്യ ചെയ്തത്. ജോലി ശരിയാവാത്തതിനെ തുടർന്ന് അടുത്തിടെ അജ്മൽ ദുബായിൽ നിന്നും തിരിച്ച് നാട്ടിലേക്ക് വന്നിരുന്നു. തൂങ്ങി മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ്...
  • കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; പിഎസ് സ്മാരക മന്ദിരത്തിൽ പൊതു ദർശനം തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന മൃതദേഹം പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. പാർട്ടി ആസ്ഥാനമായ പിഎസ് സ്മാരക മന്ദിരത്തിൽ പൊതു...
  • സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചുകൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ...

ഹോട്ടലുകൾക്കും, റെസ്റ്റോറന്റുകൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മീഷണറുടെ കർശനനിർദേശങ്ങൾ

ഹോട്ടലുകൾക്കും, റെസ്റ്റോറന്റുകൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മീഷണറുടെ കർശനനിർദേശങ്ങൾ
June 11
13:31 2020

പാലക്കാട് : ജില്ലയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ നടപടികളിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളും, റെസ്റ്റോറന്റുകളും ഉള്‍പ്പടെയുള്ള ഭക്ഷണ നിര്‍മ്മാണ, വിതരണ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി.കമ്മീഷണര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി.

ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍.

1 . ഭക്ഷണപാനീയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ പരമാവധി വ്യക്തിശുചിത്വം പാലിക്കണം.

  1. ശാരീരിക അകലം എല്ലായ്‌പ്പോഴും പാലിക്കുക.
    3 . വൃത്തിയാക്കലും, അണുനശീകരണവും തുടര്‍ച്ചയായി നിര്‍വഹിക്കുക.
  2. സ്ഥാപന ഉടമകള്‍ / സൂപ്പര്‍വൈസര്‍, കോവിഡ് – 19 രോഗത്തെപ്പറ്റി ബോധവാനായിരിക്കണം, ജീവനക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ അധികാരികളുമായി ബന്ധപ്പെട്ട് പരിഹാരം കാണേണ്ടതാണ്.
  3. അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം.
  4. ജീവനക്കാരെ സ്‌ക്രീന്‍ ചെയ്തു മാത്രമേ ജോലി സ്ഥലത്തു പ്രവേശിപ്പിക്കാവു, 37.5 ഡിഗ്രി സെല്‍ഷ്യസ് (99 ഡിഗ്രി ഫാരന്‍ഹീറ്റ്) താപനില, ശ്വാസസംബന്ധമായ രോഗലക്ഷണങ്ങള്‍, ശാരീരിക ക്ഷീണം എന്നീ ലക്ഷണങ്ങളുള്ള ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കരുത്.
  5. മാസ്‌കുകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും എപ്പോഴും ഉപയോഗിക്കുക, ഉപയോഗിച്ചശേഷം നശിപ്പിക്കുക / അണുനശീകരണം നടത്തുക.
  6. രോഗിയുമായോ, രോഗലക്ഷണങ്ങളുള്ളവരുമായോ ജീവനക്കാര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും നിശ്ചിതകാലം ക്വാറന്റീന്‍ പാലിക്കേണ്ടതാണ്. സ്ഥാപന ഉടമകള്‍ / സൂപ്പര്‍വൈസര്‍മാര്‍ അറിഞ്ഞിരിക്കേണ്ടത്, ഉറപ്പാക്കിയിരിക്കേണ്ടത്.
  7. കോവിഡ് -19, പരിശോധനയും, ചികിത്സയും ലഭ്യമാകുന്ന ഏറ്റവും അടുത്ത സ്ഥാപനത്തിന്റെ വിവരങ്ങള്‍ സൂക്ഷിക്കേണ്ടതാണ്.
  8. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസറുകള്‍ ഇവയുടെ സ്റ്റോക്ക് ഉറപ്പാക്കുക, സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുക.
    3 . ജീവനക്കാരുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കുക.
  9. ജീവനക്കാരുടെ വ്യക്തി ശുചിത്വം ഉറപ്പാക്കുക.
    a. ഹാന്‍ഡ് വാഷും ചൂടുവെള്ളവും ഉപയോഗിച്ച് 20 -30 സെക്കന്റ് കൈകള്‍ കഴുകി വൃത്തിയാക്കി ഉണക്കിയിരിക്കണം.
    b. നിശ്ചിത കാലയളവില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുനശീകരണം നടത്തുക.
    c. മൂക്കും, വായയും മാസ്‌ക് ചെയ്യുക, തുമ്മുകയോ, ചീറ്റുകയോ ചെയ്താല്‍ അതിനുശേഷം മാസ്‌കും, ടിഷ്യുവും നശിപ്പിച്ച ശേഷം കയ്യുകള്‍ വൃത്തിയാക്കി, അണുനശീകരണം നടത്തുക.
    d. പനി, ചുമ, ശ്വാസതടസ്സം, ക്ഷീണം എന്നീ ലക്ഷണങ്ങളുള്ളപ്പോള്‍ ജോലിക്കു വരാതിരിക്കുക.
    e. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ അധികൃതരെ വിവരം അറിയിക്കുക, നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുക.

ശാരീരിക അകലം പാലിക്കുക.

  1. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുക, 1 മീറ്റര്‍ അകലം പാലിക്കുക, സാധ്യമാകുന്നിടത്തു ബാരിയറുകള്‍ സ്ഥാപിക്കുക.
  2. ജീവനക്കാരുടെ ജോലിസമയം ക്രമപ്പെടുത്തുക, രണ്ട് ഷിഫ്റ്റുകള്‍ക്കിടയിലുള്ള സമയം ദീര്‍ഘിപ്പിച്ചു വൃത്തിയാക്കല്‍, അണുനശീകരണം ഇവ നടത്തുക.
  3. ജീവനക്കാര്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത് ഒഴിവാക്കുക.
  4. ജീവനക്കാരുടെ വസ്ത്രം, ബാഗുകള്‍ ഇവ സൂക്ഷിക്കുന്നതിന് ഓരോരത്തര്‍ക്കും പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തുക.
  5. ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് സ്ഥാപനത്തിലെത്തുന്നവരുമായി അകലം പാലിക്കുക.
  6. ഫ്‌ലോര്‍ മാര്‍ക്കറുകളോ, സ്റ്റിക്കറുകളോ ഉപയോഗിച്ച്, കസ്റ്റമേഴ്‌സിന്റെ ക്യൂ അകലം നിയന്ത്രിക്കുക. വൃത്തിയാക്കല്‍, അണുനശീകരണം. എല്ലാവിധ യന്ത്രങ്ങളും, ഉപകരണങ്ങളും അഴുക്കും, പൊടിയും നീക്കം ചെയ്ത് അണുനശീകരണം നടത്തേണ്ടതാണ്. വസ്ത്രം, ബൂട്‌സ്, ഗ്ലൗസ്സ് എന്നിവ ചൂടുവെള്ളവും സോപ്പ് സൊല്യൂഷനും ഉപയോഗിച്ച് നന്നായി വൃത്തിയാക്കിയ ശേഷം തിളപ്പിച്ച വെള്ളത്തില്‍ 2 മിനിട്ട് കഴുകി ഉണക്കിയെടുക്കേണ്ടതാണ്. 5 ശതമാനം ക്ലോറിന്‍ സൊല്യൂഷനും, 70 ശതമാനം ആല്‍ക്കഹോള്‍ മിശ്രണവുമാണ് അണുനശീകരണത്തിന് ഉപയോഗിക്കുന്നത്.
    [1:47 pm, 10/06/2020] +91 99464 10786: സംഘ കൃഷിയുടെ മർമ്മം അറിയാൻ അര ഏക്കർ സ്ഥലത്ത് കൃഷി ഇറക്കി. പാലക്കാട് : വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ AIYF ന്റെ നേതൃത്വത്തിൽ അര ഏക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷിയിറക്കി. ജീവനം ഹരിതസമൃദ്ധിക്കുന്ന ഇടതു സർക്കാറിന്റെ ആശയത്തിന്റെ ഭാഗമായാണ്‌ കൃഷിയിറക്കിയത്.കൂർക്ക ,പാവക്ക ,കുമ്പളൻ ,മത്തൻ, ചീര, വെണ്ട തുടങ്ങിയ കൃഷിയാണ് ഇറക്കിയത്.പട്ടാമ്പി MLA മുഹമ്മദ് മുഹ്സിൻ വിത്ത് നടീൽ ഉൽഘാടനം ചെയ്തു. okസൈതലവി അദ്ധ്യക്ഷത വഹിച്ചു. cpi ലോക്കൽ കമ്മിറ്റി സെക്രട്ടറി ആലുംകുണ്ടിൽ രാധാകൃഷ്ണൻ ,vp ഉണ്ണികൃഷ്ണൻ ,U അച്ചുതൻ ,v സരോജിനി ,ശിവദാസ് കുറുവട്ടൂർ ,വിഷ്ണു, സന്ദീപ് Ap ,സനൽ V ,വിനീദ് എന്നിവർ പ്രസംഗിച്ചു.
വാർത്ത : യുഎ റഷീദ് പാലത്തറഗേറ്റ്, പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment