പാലക്കാട് : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് വനത്തിനുള്ളില്‍ പാമ്പു കടിയേറ്റയാള്‍ക്ക് ധനസഹായം ലഭിക്കാന്‍ വഴിയൊരുങ്ങി.
പറമ്പിക്കുളം കുരിയാര്‍ക്കുറ്റി സ്വദേശി ശശിക്ക് അപേക്ഷയും അനുബന്ധരേഖകളും ഹാജരാക്കിയാലുടന്‍ സഹായം നല്‍കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി പറമ്പിക്കുളം വനം ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
2019 ഏപ്രില്‍ 7 നാണ് ശശിക്ക് പാമ്പു കടിയേറ്റത്. ഫോറസ്റ്റ് ഓഫീസില്‍ ഉടന്‍ അപേക്ഷ നല്‍കിയെങ്കിലും ധനസഹായം കിട്ടിയില്ലെന്ന് ശശി കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
കമ്മീഷന്‍ പറമ്പിക്കുളം വനം വകുപ്പ് അധിക്യതരില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ചികിത്സാ സഹായത്തിനുള്ള അപേക്ഷ ലഭിച്ചെങ്കിലും ആശുപത്രിയില്‍ നിന്നുള്ള ഒറിജിനല്‍ ബില്ലുകള്‍ കിട്ടിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥലം റെയ്ഞ്ച് ഓഫീസര്‍ വഴി അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ നല്‍കിയാല്‍ ധനസഹായം അനുവദിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപേക്ഷയും അനുബന്ധ രേഖകളും ഹാജരാക്കാന്‍ കമ്മീഷന്‍ പരാതിക്കാരന് നിര്‍ദ്ദേശം നല്‍കി. അപേക്ഷ ലഭിച്ചാലുടന്‍ തുക നല്‍കണം.