രാജ്യത്ത് കോവിഡ് മരണ നിരക്ക് 8,000 കടന്നു; ഒരു ദിവസം 10,000 ത്തോളം രോഗികൾ

രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്നലെ മാത്രം 357 പേരാണ് മരിച്ചത്. ആകെ മരണം 8102 ആയി. ആകെ രോഗികളുടെ എണ്ണം 2,86,579 ആയി ഉയര്‍ന്നു. ഇന്നലെ രോഗികളായവരുടെ എണ്ണം പതിനായിരത്തിനടുത്തെത്തി. ആകെ 9996 പേര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗവ്യാപനത്തിന് കുറവില്ലാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ വീണ്ടും സമ്പൂർണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യത. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂചന നല്‍കി. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗവ്യാപന നിരക്കാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‍തത്.
കൂടുതല്‍ ഇളവുകള്‍ അനുവദിക്കപ്പെട്ടതോടെ മുംബൈയില്‍ ഉള്‍പ്പടെ തിരക്ക് വര്‍ധിച്ചിരുന്നു. രോഗവ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തില്‍ ജനം തെരുവിലിറങ്ങുന്നത് സ്ഥിതി കൂടുതല്‍ മോശമാക്കും. ലോക് ഡൗണ്‍ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടികള്‍ കര്‍ശനമാക്കുമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. ജൂണ്‍ മുപ്പതിന് ശേഷവും ലോക് ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഏറ്റവും ഉയര്‍ന്ന രോഗവ്യാപന-മരണനിരക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. 149 പേര്‍ മരിച്ചപ്പോള്‍ 3254 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കേസുകള്‍ 94,041 ആയി. 3438 ആണ് മരണസംഖ്യ. മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തത് 52,667 കേസുകളും 1857 മരണവും. അതിനിടെ, അവശ്യസര്‍വീസുകളില്‍പ്പെട്ടവര്‍ക്കായി മുംബൈ ലോക്കല്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.
There are no comments at the moment, do you want to add one?
Write a comment