ഓൺ ലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത കുട്ടികൾക്ക് മീനങ്ങാടി പൊലീസ് പഠന സൗകര്യം ഒരുക്കുന്നു. തിരഞ്ഞെടുത്ത കോളനികളിൽ ടി.വിയും കേബിൾ കണക്ഷനും ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി ആ ഇളങ്കോ R IPS നിർവ്വഹിച്ചു. മൈലമ്പാടി ഗോഖലെ നഗർ കോളനിയിലെ വായനശാലാ കെട്ടിടത്തിലാണ് പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്. കോളനിയിലെ അൻപതിലേറെ കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.