കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകൾ – ഫസ്റ്റ് ബെൽ വെട്ടിക്കവല ദേശസേവാ സമിതി വായനശാലാ ഹാളിൽ ആരംഭിച്ചു.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ക്ലാസ്സുകൾ ലഭിക്കാത്ത സാഹചര്യത്തിൽ സ്വന്തമായി സ്മാർട്ട് ഫോണോ ,ടെലിവിഷനോ ഇല്ലാത്ത വീടുകളിലെ കുട്ടികൾക്ക് വേണ്ടി കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകൾ – ഫസ്റ്റ് ബെൽ വെട്ടിക്കവല ദേശസേവാ സമിതി വായനശാലാ ഹാളിൽ ആരംഭിച്ചു. ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ ജോൺസൺ നിർവ്വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡൻ്റ് ജി.പത്മനാഭപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.ബാലചന്ദ്രൻ പഠനോപകരണം വിതരണം ചെയ്തു. സുപ്രസിദ്ധ കലാകാരന്മാരായ കെ.എൻ.ശശികുമാർ, സതീഷ് വെട്ടിക്കവല സ്കൂൾ പിടിഎ പ്രസിഡൻ്റ് ബി.ഉണ്ണികൃഷ്ണൻ നായർ, സ്റ്റാഫ് സെക്രട്ടറി പി.വിവേക്, കെ.എസ് പ്രമോദ് ,വായനശാലാ ഭാരവാഹികളായ എസ് ഗിരീഷ് കുമാർ, എം.ശ്രീകുമാർ, വിദ്യാർത്ഥി പ്രതിനിധി ഗോവിന്ദ് എസ് പ്രമോദ് എന്നിവർ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment