വാണിജ്യ വ്യാപാര തൊഴിലാളികൾക്ക് ഭാക്ഷ്യധാന്യ കിറ്റുകളും, മാസ്കുകളും, പച്ചക്കറി കിറ്റും വിതരണം ചെയ്തു.

June 09
05:24
2020
ഷോപ്‌സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂണിയൻ സിഐറ്റിയു കുന്നിക്കോട് ഏരിയ കമ്മിറ്റി വാണിജ്യ വ്യാപാര തൊഴിലാളികൾക്ക് ഭാക്ഷ്യധാന്യ കിറ്റുകളും, മാസ്കുകളും, പച്ചക്കറി കിറ്റും വിതരണം ചെയ്തു.വിതരണോൽഘാടനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സജി നിർവഹിച്ചു.
തൊഴിലാളി ക്ഷേമനിധി ഹെല്പ് ഡസ്കിന്റെ പ്രവർത്തന ഉത്‌ഘാടനവും, മാസ്ക് വിതരണവും സിപിഎം കുന്നിക്കോട് ഏരിയ സെക്രട്ടറി സ. S മുഹമ്മദ് അസ്‌ലം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് വി ജെ റിയാസ്, അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ ഷൈൻ പ്രഭ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സ.സുധീർ, LC സെക്രട്ടറി സി. സജീവൻ,ജില്ലാ കൌൺസിൽ അംഗം R രേണുക, ഏരിയ ട്രഷറർ അഡ്വ ബിമൽ, കുന്നിക്കോട് മേഖല സെക്രട്ടറി സജീവ് കൂരാംകോട്, പ്രസിഡന്റ് ആലപ്പാട്ട് ഷഫീക്, അഡ്വ വാഹിദ് എന്നിവർ സംസാരിച്ചു.
There are no comments at the moment, do you want to add one?
Write a comment