സമൂഹിക വ്യാപനം; റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്ന് മുതൽ

തിരുവനന്തപുരം : സമൂഹിക വ്യാപനം കണ്ടെത്താനുളള റാപ്പിഡ് പരിശോധന ഇന്ന് തുടങ്ങും. 15,000 പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. കൊറോണ മൂന്നാംഘട്ടത്തില്‍ സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം 148 ആയി. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പിസിആര്‍ പരിശോധനയ്ക്ക് പുറമേ റാപ്പിഡ് ആന്റിബോഡി പരിശോധനയും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുളള പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആയിരം കിറ്റുകള്‍ വീതം ഉപയോഗിക്കും.
മറ്റ് എട്ട് ജില്ലകളില്‍ 500 കിറ്റ് വീതമാണ് ഉപയോഗിക്കുക. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി ജീവനക്കാര്‍, പൊലീസുകാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആശവര്‍ക്കര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയായിരിക്കും പ്രധാനമായും പരിശോധിക്കുക. ആളുകളുമായി കൂടതല്‍ ഇടപെഴകാന്‍ സാധ്യതയുളള മറ്റ് വിഭാഗക്കാരെയും പരിശോധിക്കും.
There are no comments at the moment, do you want to add one?
Write a comment