കോവിഡ്; നാഷനൽ മീഡിയ സെൻറർ അടച്ചു

June 08
06:00
2020
ന്യൂഡൽഹി : കേന്ദ്ര വാർത്ത, വിതരണ മന്ത്രാലയത്തിന് കീഴിലെ നാഷനൽ മീഡിയ സെൻറർ താൽക്കാലികമായി അടച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ തലവൻ കെ.എസ്. ദത്ത്വാലിയക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇദ്ദേഹത്തെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ട്രോമ സെൻററിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻെറ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നാഷനൽ മീഡിയ സെൻറർ അണുവിമുക്തമാക്കിയ ശേഷമായിരിക്കും ഇനി തുറന്നുപ്രവർത്തിക്കുക. ദത്ത്വാലിയയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. പി.ഐ.ബിയിലെ വാർത്തസമ്മേളനം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നാഷനൽ മീഡിയ സെൻറർ അണുവിമുക്തമാക്കുന്നതുവരെ ശാസ്ത്രി ഭവനിലേക്ക് മാറ്റിയിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment