ചെറുപ്പത്തിലെ ജന്തുക്കളോട് സ്‌നേഹം; പാമ്പുകളെ കൊണ്ട് വന്നതും സൂരജിന്റെ വിനോദമാണെന്ന് ബന്ധുക്കൾ

അഞ്ചൽ : സൂരജിന് ചെറുപ്പം മുതലേ ജന്തുക്കളെ ഇഷ്ടമായിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴി. നായ്ക്കളെയും മറ്റു ജീവികളെയും വീട്ടില്‍ കൊണ്ട് വന്നിട്ടുണ്ടെന്നും പാമ്ബുകളെ കൊണ്ട് വന്നതും സൂരജിന്റെ വിനോദമായി മാത്രമേ കണ്ടിട്ടുള്ളുവെന്നും സൂരജിന്റെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. ഉത്രയുടെ കൊലപാതകത്തെക്കുറിച്ചു ഒന്നുമറിയില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ഉത്രയെ അവഹേളിച്ചിരുന്നതായി ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളോട് പോലും വീട്ടില്‍ ഉത്രയെ കടിച്ചത് ചേരയാണെന്നാണ് സൂരജിന്റെ കുടുംബം പറഞ്ഞിരുന്നത്. വീട്ടില്‍ അണലിയെ കണ്ടത് വെളിപ്പെടുത്തിയതുമില്ല.
ഉത്ര കൊലക്കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. ഇരുവരെയും സൂരജിനെയും അച്ഛന്‍ സുരേന്ദ്രനെയും ഒപ്പമിരുത്തി ചോദ്യം ചെയ്‌തിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും വീണ്ടും ചോദ്യം ചെയ്‌തേക്കും. ആവശ്യമായ തെളിവ് ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം ഇരുവരെയും വിട്ടയച്ചിരുന്നു.
സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെതിരെ നേരത്തെ പൊലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടു ഉത്രയുടെ മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. യുവതിയെ ശാരീരികമായി ഉപദ്രവിച്ചെന്നും കഠിനമായ ജോലികള്‍ ചെയ്യിപ്പിച്ചിരുന്നതായും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. കൊലപാതകത്തില്‍ കുടുംബത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരേന്ദ്രനെ മെയ് ഒന്നിന് അറസ്റ്റ് ചെയ്‌തിരുന്നു. കസ്റ്റഡിയില്‍ എടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ മദ്യപിച്ചു ഉത്രയെ അസഭ്യം പറഞ്ഞിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയെങ്കിലും സുരേന്ദ്രന്‍ ആദ്യം സഹകരിച്ചിരുന്നില്ല.
There are no comments at the moment, do you want to add one?
Write a comment