കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. ജില്ലയിലെ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന തൃശ്ശൂര്‍ സ്വദേശി ഇന്ന് രോഗമുക്തി നേടിയിട്ടുമുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:
1 ) ഉണ്ണികുളം സ്വദേശി (26 വയസ്സ്). ജൂണ്‍ രണ്ടിന് സൗദിയില്‍ നിന്നെത്തി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവായി
2) അഴിയൂര്‍ സ്വദശി (24). ജൂണ്‍ രണ്ടിന് കുവൈത്തില്‍ നിന്നെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.
3) ഓമശ്ശരി സ്വദേശി (55). മെയ് 31 ന് റിയാദില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. സ്രവപരിശേധനയില്‍ പോസിറ്റീവായി.
4 ) പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി (22). മെയ് 28 ന് ദുബായില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.
5 ) വേളം സ്വദേശി (28). മെയ് 28 ന് ദുബായില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.
6 ) ചങ്ങരോത്ത് സ്വദേശി (43). മെയ് 29 ന് കുവൈത്തില്‍ നിന്നെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.
ആദ്യത്തെ രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ടീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ചികിത്സയിലാണ്.
ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 102 ആയി.
There are no comments at the moment, do you want to add one?
Write a comment