തിരുവനന്തപുരം : ശബരിമല നട ജൂണ്‍ 14 ന് തുറക്കും. 14 മുതല്‍ 28 വരെയാണ് ഭക്തര്‍ക്കായി നടതുറക്കുന്നത്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്.
മണിക്കൂറില്‍ 200 പേരെ പ്രവേശിപ്പിക്കും. ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം നടത്താം. പമ്പയിലും സന്നിധാനത്തും ഭക്തരെ തെര്‍മല്‍ സ്കാനിംഗിന് വിധേയരാക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ ഇവിടെനിന്നും മാറ്റും.