അച്ചൻകോവിൽ : അച്ചൻകോവിൽ വന സംരക്ഷണ സമിതിയുടെ ഓഫീസിൽ ടി വി ഇല്ലാത്തതിനാൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 25 ഓളം കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കാൻ കഴിയുന്നില്ല എന്ന് പത്ര വാർത്ത വന്നതിനെതുടർന്ന് കേരളപോലീസ് ഓഫീസേഴ് അസോസിയേഷൻ ഈ ദൗത്യം ഏറ്റെടുത്ത് ടി വി നൽകാമെന്ന് അറിയിക്കുകയായിരുന്നു. അച്ചൻകോവിൽ വന സംരക്ഷണ സമിതിക്ക് കൈമാറാനായി ടി വി പുനലൂർ ഡി.വൈ.എസ്.പി എസ്. അനിൽദാസ് അച്ചൻകോവിൽ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഹരീഷിന് കൈമാറി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റി “ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് ” പദ്ധതി പ്രകാരം കൊല്ലം റൂറൽ ജില്ലയിലുടനീളം 10 ടി വി കൾ വാങ്ങി നൽകുന്നതിന്റെ ഭാഗമായാണ് ടി വി നൽകിയത്. KPOA ജില്ലാ ട്രഷറർ സാജു, ജില്ലാ ജോയിന്റ് സെക്രട്ടറി, പി.കൃഷ്ണകുമാർ, സുരേഷ്, അനസ് തുടങ്ങിയ പോലീസ് സംഘടനാ ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു.