നിലമ്പൂർ : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയിലേക്ക് പി.വി. അന്‍വർ എം.എല്‍.എയുടെ കൈത്താങ്ങ്. ഓണ്‍ലൈന്‍ ക്ലാസുകൾക്കായി പൊതുവിദ്യാലയങ്ങള്‍ക്കും വിദ്യാർഥികൾക്കും എം.എല്‍.എയുടെ വക 100 ടെലിവിഷനുകളാണ് നൽകുന്നത്.
നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിൽ നടന്ന കൈമാറ്റ ചടങ്ങിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. കുസുമം എം.എൽ.എയിൽനിന്ന് ടി.വി ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ യജ്ഞം ജില്ല കോ-ഓഡിനേറ്റർ എം. മണി, വണ്ടൂർ വിദ്യാഭ്യാസ ജില്ല ഓഫിസർ ഇൻചാർജിലുള്ള എസ്. രാജേന്ദ്രൻ, നിലമ്പൂർ എ.ഇ.ഒ കെ. മോഹൻദാസ്, ബ്ലോക്ക് പ്രോജക്ട് കോ-ഓഡിനേറ്റർ മനോജ്കുമാർ എന്നിവർ പങ്കെടുത്തു.
തെൻറ മാതാപിതാക്കളായ പി.വി. ഷൗക്കത്തലി, മറിയുമ്മ എന്നിവരുടെ പേരിലുള്ള ട്രുസ്ടിന്റെ ഫണ്ട് ഉപയോഗിച്ചാണ് 100 ടെലിവിഷനുകള്‍ വാങ്ങി നൽകുന്നതെന്ന് എം.എൽ.എ പറഞ്ഞു. കൂടുതല്‍ പേരുടെ സഹായത്തോടെ 1000 ടെലിവിഷനുകള്‍ നല്കാന് ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡി.വൈ.എഫ്.ഐയുടെ ടി.വി ചലഞ്ച് കാമ്പയിനുമായി സഹകരിച്ചാണ് ടി.വി നല്‍കുന്നത്.