വാഹനത്തിൽ ചാരായം കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ .

വാഹനത്തിൽ ചാരായം കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ .
സ്കോർപിയോ വാഹനത്തിൽ ചാരായം കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ പുനലൂർ പോലീസിൻറെ പിടിയിലായി.
ബുധനാഴ്ച വെളുപ്പിന്അഞ്ച് മണിയോടു കൂടിയാണ് സംഭവം. പുനലൂർ പോലീസിൻറെ നൈറ്റ് പട്രോളിങ് പാർട്ടി
കരവാളൂരിൽ എത്തിയപ്പോൾ MH-12-DE -5525 നമ്പർ ഉള്ള സ്കോർപിയോ വാഹനവുമായി മൂന്ന് യുവാക്കൾ
സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നതായി കാണപ്പെട്ടു.
തുടർന്ന് പോലീസ് വാഹനം പരിശോധിച്ചപ്പോൾ ഉദ്ദേശം മൂന്നു ലിറ്റർ ചാരായം യുവാക്കളുടെ കൈവശം ഉള്ളതായി കാണപ്പെട്ടു. തുടർന്ന് യുവാക്കളെയും വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. കരവാളൂർ കുരിലും മുകൾ മുതിരവിള വീട്ടിൽ ബേബിയുടെ മകൻ ബിബിൻ ബേബി (31)മാവിള മേലു കോണത്ത് പുത്തൻപുര വീട്ടിൽ വർഗീസ് മകൻ രഞ്ജി വർഗീസ്(27) കരവാളൂർ പൊയ്ക മുക്ക്ബി നിൽ ഭവൻ വീട്ടിൽ ബാബു മകൻ ബിപിൻ ബാബു (26)എന്നിവരാണ് പോലീസിൻറെ പിടിയിലായത്. ഇവർക്ക്മുൻപും പലതരത്തിലുള്ള കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
പിടിയിലായ ബിബിൻ ബേബി കാപ്പ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള
ആളാണ് പിടിയിലാകുന്ന സമയം യുവാക്കളുടെ കയ്യിൽ കത്തികളും
വാളുകളും ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
പുനലൂർ സ്റ്റേഷൻ പോലീസ് സ്റ്റേഷനിലെ എസ്ഐ രവി, എ എസ് ഐ
രാജേന്ദ്രപ്രസാദ്, സി പി ഓ മാരായ ജിജോ, ജിബിൻ, അഭിലാഷ്, സായി കൃഷ്ണ, എസ് സി പി ഒ ബാബുരാജ് എന്നിവർ ചേർന്നാണ് പ്രതികളെ
അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
There are no comments at the moment, do you want to add one?
Write a comment