സുഹൃത്തിനെ കൊടുവാൾ കൊണ്ട് എറിഞ്ഞു കാലിലെ കുഴി ഞരമ്പിന് മാരകമായ മുറിവേൽപ്പിച്ച ആളിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ മാർക്കറ്റിനു സമീപം പുത്തൻവീട്ടിൽ അബ്ദുൽ റഷീദ് മകൻ റിയാസ്(39) ആണ് പുനലൂർ പോലീസിൻറെ പിടിയിലായത്. ഇന്നലെ (03.04.20) ആയിരുന്നു കേസിനാസ്പദമായ സംഭവം. പുനലൂർ മണിയാർ അഷ്ടമംഗലം അഞ്ജലി ഭവനിൽ രാജനാണ്(60) പരിക്കേറ്റത്. രാജനും റിയാസും സുഹൃത്തുക്കളായിരുന്നു ഇന്നലെ (3/6/20)ഉച്ചയ്ക്ക് 2 :30 ന് മണിയോടുകൂടി ഇവർ തമ്മിൽ പുനലൂർ മാർക്കറ്റിൽ വച്ച് വഴക്കു കൂടുകയും തുടർന്ന് റിയാസ് മാർക്കറ്റിൽ ഒരു കടയിൽ വില്പനയ്ക്ക് വെച്ചിരുന്ന കൊടുവാൾ എടുത്തു രാജന്റെ നേർക്ക് എറിയുകയായിരുന്നു.
രാജന്ർറെ കാലിൻറെ കുഴിഞരമ്പിന് മാരകമായി മുറിവേറ്റു. രാജനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ രാജൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്. രാജൻ റെ ഭാര്യ വിവരം പുനലൂർ പോലീസ് സ്റ്റേഷനിൽ ഫോൺ മുഖാന്തരം അറിയിച്ചതിന് അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരവേ പ്രതിയെ പുനലൂർ മാർക്കറ്റിനു സമീപം വെച്ച് പിടികൂടി നിരീക്ഷണത്തിൽ നിറുത്തി ഇന്ന് അറസ്റ്റ് ചെയ്തത്. പുനലൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ രാജകുമാർ, രവി, അജികുമാർ, എ
എസ് ഐ രാജൻ, സിപിഒ മാരായ അജാസ്, ജിജോ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
