വയനാട് : ജില്ലയിൽ നിന്നും 554 അതിഥി തൊഴിലാളികൾ കൂടി സ്വദേശത്തേക്ക് മടങ്ങി. ഒഡിഷയിലേക്ക് 213 പേരും യു.പി യിലേക്ക് 341 പേരുമാണ് കോഴിക്കോട് നിന്നും ട്രെയിൻ മാർഗം സ്വദേശത്തേക്ക് യാത്രയായത്. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ഇവർക്ക് സൗജന്യ ഭക്ഷണവും ഏർപ്പാടാക്കിയിരുന്നു.
