കാസർകോട് : കാസർകോട് ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് സമ്പർക്കം മൂലം കോവിഡ് സ്ഥിരീകരിച്ചത്, പരിശോധനക്കെത്തിയ രോഗിയുടെ സ്രവം എടുക്കുന്നതിനിടെ ഇയാൾ ഛർദിച്ചതിനെ തുടർന്ന് പരിശോധനയിൽ ഇയാൾക്കും വനിതാ ഡോക്ടർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതര സംസ്ഥാനത്തുനിന്നെത്തിയ വ്യക്തി കോവിഡ് പരിശോധനക്കായി ജനറൽ ആശുപത്രിയിലെത്തിയത്. ഇയാളുടെ സ്രവം എടുക്കുന്നതിനിടെ ഛർദിച്ചതോടെ ഡോക്ടറെ നീരീക്ഷണത്തിലാക്കി സ്രവം പരിശോധനക്കയച്ചു. ഞായറാഴ്ച രാവിലെ തന്നെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച് റിപ്പോർട്ട് വന്നെങ്കിലും ജനറൽ ആശുപത്രി അധികൃതരും ജില്ല മെഡിക്കൽ ഓഫിസും സംഭവം ഒതുക്കിവെക്കുകയായിരുന്നെന്നാണ് ആരോപണം.
ഡോക്ടറുടെ സ്രവം വീണ്ടും പരിശോധനക്കയച്ചപ്പോൾ പോസിറ്റിവായതോടെയാണ് അധികൃതർ സംഭവം പുറത്തുവിട്ടത്.
ഡോക്ടർ ഉൾപ്പെടെ ജില്ലയില്‍ മൂന്നുപേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്.