കൊല്ലം: മത്സ്യബന്ധനത്തിനിടെ കടലില്‍ ഉണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളിക്ക് സാരമായി പരിക്കേറ്റു. ഓച്ചിറ അഴീക്കല്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നിര്‍മ്മാല്യം ഫൈബര്‍ വള്ളം ഉടമ അഴീക്കല്‍ കൊച്ചുതോട്ടത്തില്‍ സുകുവിനാണ് (46) പരിക്കേറ്റത്. ശക്തമായ തിരയില്‍പെട്ട നിര്‍മ്മാല്യം വള്ളത്തിനും സമീപത്തുണ്ടായിരുന്ന അമ്മ ഇന്‍ബോര്‍ഡ് വള്ളത്തിനും ഇടയില്‍പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുകുവിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
