24 മണിക്കൂറിനിടെ 8171 പേർക്ക് രോഗം, 204 മരണം, ഇന്ത്യയിൽ കോവിഡ് രോഗികൾ 2 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 204 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 8171 പുതിയ കോവിഡ് കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,98706 ആയി ഉയര്‍ന്നു. ഇതില്‍ 97,581 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 95,526 പേര്‍ രോഗവിമുക്തരായി. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായ 5598 പേരാണ് മരണമടഞ്ഞത്.
മഹാരാഷ്ട്രയില്‍ 2361 പുതിയ രോഗികള്‍. ആകെ കേസുകള്‍ 70,000 കടന്നു. 24 മണിക്കൂറിനിടെ 76 മരണം. തമിഴ്‌നാട്ടില്‍ ഇന്നലെയും പുതിയ രോഗികള്‍ ആയിരം കടന്നു. 1162 പുതിയ രോഗികളും 11 മരണവും. ആകെ രോഗികള്‍ 23,495 ആയി. ഗുജറാത്തില്‍ ഇന്നലെ 423 പുതിയ രോഗികളും 25 മരണവും.
990 പുതിയ കോവിഡ് രോഗികളുണ്ടായ ഡല്‍ഹിയില്‍ ആകെ കേസുകള്‍ 20,000 കടന്നു. 12 പേര്‍മരണം. ആകെ മരണം 485. മദ്ധ്യപ്രദേശില്‍ 194,രാജസ്ഥാനില്‍ 149, പശ്ചിമബംഗാളില്‍ 271, ബിഹാറില്‍ 65, ആന്ധ്രാപ്രദേശ് 105, കര്‍ണാടക 187, ജമ്മുകാശ്മീര്‍ 155,ഹരിയാന 265,പഞ്ചാബ് 38,ഒഡിഷ 156,അസം 81 എന്നിങ്ങനെ പുതിയ രോഗികളുണ്ടായി.
There are no comments at the moment, do you want to add one?
Write a comment