തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം ആര്‍ക്കും മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ആദ്യത്തെ ക്ലാസ് നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും പങ്കെടുക്കാനുള്ള അവസരം ഉണ്ടാകും. ഇപ്പോഴത്തെ ക്ലാസുകള്‍ വീണ്ടും സംപ്രേഷണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സൗകര്യമില്ലാത്തവരുടെ കണക്കെടുക്കുകയാണ്. എല്ലാവര്ക്കും സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.