കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ദമ്മാമിൽ മരിച്ചു

June 01
10:33
2020
ദമ്മാം : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീന്‍പിടി ഹൗസില്‍ മുഹമ്മദ് ശരീഫ് (50) ആണ് മരിച്ചത്. ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ചികിത്സ തുടരുന്നതിനിടെയാണ് മരണം
There are no comments at the moment, do you want to add one?
Write a comment