വയനാട് ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

വയനാട് ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
മെയ് പതിനൊന്നാം തീയതി ചെന്നൈയിൽ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന പുൽപ്പള്ളി സ്വദേശി 19 കാരനും ഇരുപത്തിയാറാം തീയതി കുവൈത്തിൽ നിന്ന് എത്തി കൽപ്പറ്റയിൽ ഒരു സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്ന ബത്തേരി സ്വദേശി 35 കാരിയും നഞ്ചൻകോട് സന്ദർശനം നടത്തിയ മുട്ടിൽ സ്വദേശി 42 കാരനും ആണ് ഇന്നലെ കോവിഡ് സ്വീകരിച്ചത്.
മൂന്ന് പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുൾപ്പെടെ
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത് 10 പേർ.
ആകെ 16 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ നിരീക്ഷണത്തിലായ 167 പേർ ഉൾപ്പെടെ നിലവിൽ 3681 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്.
ജില്ലയിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1823 ആളുകളുടെ സാമ്പിളുകളിൽ 1561 ആളുകളുടെ ഫലം ലഭിച്ചതിൽ 1534 നെഗറ്റീവും 27 ആളുകളുടെ സാമ്പിൾ പോസിറ്റീവുമാണ്. 257 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിൻറെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 1915 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതിൽ ഫലം ലഭിച്ച 1722 ൽ 1720 നെഗറ്റീവും 2 പോസിറ്റീവുമാണ്.
ജില്ലയിലെ 14 അതിർത്തി ചെക്ക് പോസ്റ്റുകളിൽ 1830 വാഹനങ്ങളിലായി എത്തിയ 3873 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
ജില്ലാ കൊറോണ കൺട്രോൾ റൂമിൽ നിന്ന് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 1871 ആളുകളെ നേരിട്ട് വിളിച്ച് അവർക്ക് ആവശ്യമായ മാനസിക പിന്തുണയും രോഗ്യകാര്യങ്ങൾ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 204 പേർക്ക് കൗൺസലിംഗ് നൽകി.
There are no comments at the moment, do you want to add one?
Write a comment