വ്യാജചാരായ വാറ്റിനിടയിൽ പിടിയിൽ
കുണ്ടറ ചന്ദനത്തോപ്പ് കുഴിയം കുമ്പേലി അമ്പലത്തിന് സമീപം താവിട്ട് മേലതിൽ വീട്ടിൽ മനു (46) ആണ് കുണ്ടറ പോലീസ് പിടികൂടിയത്. വീട്ടിലെ അടുക്കളയിൽ പ്രഷർ കുക്കറിൽ വാറ്റ് നടത്തുന്നതിനിടയിൽ പോലീസ് പിടിയിലാക്കുകയായിരുന്നു. പ്രതിയിൽ നിന്ന് 1 ലിറ്റർ ചാരായവും 3 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കുണ്ടറ ജി.എസ്.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.