ജലനിരപ്പ് ഉയർന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ മൂന്നും നാലും ഷട്ടറുകള്‍ തുറന്നു. ജില്ലയുടെ മലയോരപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.56നാണ് ഷട്ടര്‍ തുറന്നത്. മൂന്നാമത്തെ ഷട്ടര്‍ 70 സെന്റീമീറ്ററും നാലാം ഷട്ടര്‍ ഒരു മീറ്ററുമാണ് ഉയര്‍ത്തിയത്. കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ജില്ലയില്‍ രണ്ടുദിവസം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.
ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഞായറാഴ്ചയോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ തിങ്കളാഴ്ചയോടെ കാലവര്‍ഷം കേരളത്തിലെത്തിയേക്കും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും മുന്നറിയിപ്പുണ്ട്.
There are no comments at the moment, do you want to add one?
Write a comment