ആലപ്പുഴ : ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു. ചെങ്ങന്നൂര്‍ പണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്.
അബുദാബിയില്‍ നിന്നുമെത്തിയ ഇയാള്‍ കോവിഡ് കെയര്‍ സെന്ററിലില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്ക് കരള്‍ രോഗം ഗുരുതമായിരുന്നതായും സ്രവം പരിശോധനയ്ക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു. രണ്ടരയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.