മദ്യവിൽപ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് പിൻവലിക്കില്ല. ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കും

തിരുവനന്തപുരം : മദ്യവില്പ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് പിന്‍വലിക്കില്ല. ആപ്പിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കും. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് വിളച്ച യോഗത്തിലാണ് തീരുമാനം. ബാര്‍ ഉടമകള്‍ ഉള്‍പ്പെടെ ആപ്പ് പിന്‍വലിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.
സംസ്ഥാനത്തെ മദ്യശാലകള്‍ വ്യാഴാഴ്ച തുറന്നെങ്കിലും ആപ്പിലെ പാകപ്പിഴകള്‍ മദ്യം വാങ്ങാനെത്തിയവരെ വലച്ചിരുന്നു. ഒടിപി ലഭിക്കാത്തതാണ് ഓണ്‍ലൈന്‍ ബുക്കിംഗിനു പ്രധാന തടസമായി ചൂണ്ടിക്കാണിക്കുന്നത്.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒടിപി ലഭിക്കാന്‍ മണിക്കൂറുകളാണു കാത്തിരിക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് ആപ്, ഗൂഗിള്‍ പ്ലേസ്റ്റോറിലെത്തിയത്. ബുക്ക് ചെയ്യാന്‍ നോക്കിയ പലര്‍ക്കും ഒടിപി കിട്ടുന്നില്ലെന്നും, ഒടിപി രണ്ടാമത് അയയ്ക്കാന്‍ നോക്കുന്പോള്‍ വീണ്ടും അയയ്ക്കുകയെന്ന ഓപ്ഷന് വര്‍ക്കാകുന്നില്ലെന്നും പരാതിയുണ്ടായി. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഒടിപി സേവനദാതാക്കളെ തേടുകയാണ് ബെവ്ക്യു.
ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിലും പാസ്വേഡ് ലഭിക്കുന്നതിലും സാങ്കേതിക പിഴവുകള്‍ വന്നതോടെ ഇന്നത്തെ ബുക്കിംഗിന്റെ കാര്യവും അനിശ്ചിതത്വത്തിലായിരുന്നു.
There are no comments at the moment, do you want to add one?
Write a comment