തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 40 പേര്‍ക്ക് കൂടി പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം പത്ത് പേര്‍ക്ക് രോഗം ഭേദമായതായും അദ്ദേഹം അറിയിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാസര്‍ഗോഡ് ജില്ലയിലാണ്, 10 പേര്‍ക്ക്.
ജില്ലതിരിച്ചുള്ള കണക്ക് ഇങ്ങനെ
കാസര്‍ഗോഡ് – 10
പാലക്കാട് – 8
ആലപ്പുഴ – 7
കൊല്ലം – 4
പത്തനംതിട്ട – 3
വയനാട് – 3
കോഴിക്കോട് -2
എറണാകുളം – 2
കണ്ണൂര്‍ – 1