ദിവസങ്ങൾക്കുമുൻപ് കാട് കയറ്റിവിട്ട കൂട്ടിയാന വീണ്ടും നാട്ടിൽ തിരിച്ചത്തി.

വയനാട് : ദിവസങ്ങൾക്കുമുൻപ് കാട് കയറ്റി വിട്ട കൂട്ടിയാന വീണ്ടും നാട്ടിൽ തിരിച്ചത്തി. മറ്റാനകൾ കൂട്ടത്തിൽ കൂട്ടാതിരുന്നതിനെ തുടർന്നാണ് വീണ്ടും ആനക്കുട്ടി മനുഷ്യവാസ കേന്ദ്രത്തിൽ തിരിച്ചെത്തിയത്. വയനാട് വൈത്തിരിക്കടുത്തുള്ള ജനവാസ കേന്ദ്രത്തിലാണ് ആനക്കുട്ടി എത്തിയത് .
ഇന്നലെ ഉച്ചയോടെയാണ് ദിവസങ്ങൾക്കു മുൻപ്കാടുകയറ്റി വിട്ട കുട്ടിയാന നാട്ടിൽ തിരിച്ചെത്തിയത് . നേരത്തെ പ്രദേശത്ത് എത്തിയ കുട്ടിയാനയെ വനപാലകർ പിടികൂടി കാട്ടിൽ വിട്ടിരുന്നു. ഏറെ നേരം മനുഷ്യുരോടൊപ്പം കഴിഞ്ഞ കുട്ടിയാനയെ ആനക്കൂട്ടം കൂട്ടത്തിൽ കൂട്ടിയില്ല , തുടർന്നാണ് ഇവൻ തിരിച്ചത്തിയത്. വൈത്തിരിയിലെ വിവിധ പ്രദേശങ്ങളിൽ ആന ശല്യം രൂക്ഷമായതായി നാട്ടുകാർ പറയുന്നു.
ചക്കയും ഫല വർഗ്ഗങ്ങളും വിളയുന്ന കാലമായതിനാൽ തന്നെ ആനകൾ പ്രദേശത്ത് കൂട്ടമായി എത്തുന്നുണ്ട്. ഇക്കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടാണ് നേരത്തെ ആനക്കുട്ടി ജന വാസ മഖലയിൽ എത്തിയത് . മനുഷ്യരോടൊപ്പം ഏറെ നേരം കഴിഞ്ഞതിനാൽ ആനകുട്ടി പ്രദേശത്ത് നിന്നും മാറുന്നുമില്ല . കുട്ടികളും പ്രായമായവർക്കും വീടിനു പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ്. ആനയെ പിടികൂടി ഉൾക്കാട്ടിൽ വിടുമെന്ന് വനപാലകർ അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment