കണിയാമ്പറ്റ : കെ എസ് യു കാണിനായാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിലെ മുഴുവൻ എസ് എസ്എൽ സി, എച്ച് എസ്സ് എസ്സ് പരീക്ഷ കേന്ദ്രങ്ങളിലും കുട്ടികൾക്ക് ആവശ്യമായ മാസ്ക് സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. കണിയാമ്പറ്റ എച്ച് എസ്സ് എസ്സ് സ്കൂളിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിനു ജേക്കബ് ഉദ്ഘടനം ചെയ്തു കെ എസ് യു കൽപറ്റ നിയോജക മണ്ഡലം സെക്രട്ടറി ആഷിക് പച്ചിലക്കാട് അധ്യക്ഷത വഹിച്ചു.കണിയാമ്പറ്റ എച്ച് എസ്സ് എസ്സ് പ്രിൻസിപ്പാൾ ശ്രീ.ശിവി, ഹെഡ്മാസ്റ്റർ ജോഷി എന്നിവർ ഏറ്റുവാങ്ങി. നിയുക്ത യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജീവ് ചോമാടി, കെ എസ് യു മണ്ഡലം പ്രസിഡന്റ് മിദ്‌ലാജ് A. C, നഈം കമ്പളക്കാട്, ജാസി കമ്പളക്കാട്, ഫവാസ് പഞ്ചാര, അലി അക്ബർ ഫാറൂഖ് ഷാ, റനീഷ് കോട്ടത്തറ, സുൾഫിക്കർ അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
പള്ളിക്കുന്ന് ലൂർമാതാ എച്ച് എസ്സ് എസ്സ്, കരിങ്കുറ്റി എച്ച് എസ്സ് എസ്സ്, കണിയാമ്പറ്റ എച്ച് എസ്സ് എസ്സ് എന്നീ സ്കൂളുകളിലും വിതരണം നടത്തി.