തിരുവനന്തപുരം: കോവിഡ് 19 പോരാളികളായ മെഡിക്കൽ കോളേജ് ശുചീകരണ തൊഴിലാളികളെ ഇന്ന് സ്റ്റുഡൻസ് പോലീസ് കേഡറ്റും നന്മ ഫൗണ്ടേഷനും ചേർന്ന് ആദരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ശുചിത്വ സേനയ്ക്കുള്ള ആദരവിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിജിപി ലോക്നാഥ് ബഹ്റ നിർവ്വഹിച്ചു.
“സാദരം” എന്ന പേരിട്ട പരിപാടിയിൽ മെഡിക്കൽ കോളേജിലെ ശുചീകരണ തൊഴിലാളികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. അതിന്റെ ഭാഗമായി 100 ശുചീകരണ തൊഴിലാളികൾക്കുള്ള കിറ്റുകളും വിതരണം ചെയ്തു.
ചടങ്ങിൽ പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡൽ ഓഫിസർ കൂടി ആയ ഐ.ജി പി.വിജയൻ, എക്സൈസ് വിജിലൻസ് എസ് പി. കെ.മുഹമ്മദ് ഷാഫി, നന്മ ഫൗണ്ടേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.