ബുക്കിംഗ് നാളെ മുതല്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : മൊബൈലുകളില്‍ ബെവ്ക്യൂ ആപ്പ് ഇന്നുമുതല്‍. ഇന്നു മുതല്‍ ആപ് പ്ലേസ്റ്റോറില്‍ ലഭ്യമാകും. ബെവ്ക്യൂ ആപ്പിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ ബുക്കിങ് നാളെ തുടങ്ങും. വ്യാഴാഴ്ച മുതലായിരിക്കും മദ്യത്തിന്റെ വില്‍പന തുടങ്ങുന്നത്. ബുക്കിങ് നടത്തി ലഭിക്കുന്ന ടോക്കണ്‍ നമ്പറിന് അനുസരിച്ചാകും വില്‍പന.
ഇന്നു രാവിലെയാണ് ആപ്പിന്റെ ബീറ്റ വേര്‍ഷന് ഗൂഗിളിന്റെ അംഗീകാരം ലഭിച്ചത്. ട്രയലുകള്‍ക്ക് ശേഷമായിരിക്കും മദ്യവില്‍പന. ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കും.
പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈല്‍ ആപ് ലഭ്യമാക്കും. ഇതിനു പുറമേ സാധാരണ ഫോണുകളില്‍നിന്ന് എസ്‌എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം. പേരും ഫോണ്‍ നമ്പറും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിന്‍കോഡ്, ലൊക്കേഷന്‍ എന്നിവയിലേതെങ്കിലും) നല്‍കിയാണ് ബുക്ക് ചെയ്യേണ്ടത്. വ്യക്തിവിവരങ്ങള്‍ ചോദിക്കില്ല. ആപ് വഴി മദ്യത്തിന്റെ ബ്രാന്‍ഡ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്ബര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം. അവിടെ ബ്രാന്‍ഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം. ഒരു തവണ ബുക്ക് ചെയ്താല്‍ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ.