വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടം നാളെ മുതൽ

നാളെ ഗള്‍ഫില്‍ നിന്ന് കേരളത്തിലേയ്ക്ക് എട്ട് വിമാനങ്ങള്‍
ദുബായ് : മൂന്നാം ഘട്ടം ആരംഭിക്കുന്ന നാളെ ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് ചൊവ്വാഴ്ച സര്‍വ്വീസ് നടത്തുക ഒൻപത് വിമാനങ്ങളാണ്. അതില്‍ എട്ട് സര്‍വ്വീസുകളും കേരളത്തിലേക്കാണ്. ഏഴെണ്ണം യു.എ.ഇയില്‍ നിന്നും ഒരു സര്‍വ്വീസ് ബഹ്‌റൈനില്‍ നിന്നുമാണ്. മൂന്നാംഘട്ടത്തില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ഗള്‍ഫില്‍നിന്നും കേരളത്തിലേക്കുണ്ടാകും.
അബുദാബി-ഡല്‍ഹി എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 1116 രാവിലെ 11.25 ന് പുറപ്പെടും. ഐ.എക്‌സ് 1434 ദുബായ്-കൊച്ചി രാവിലെ 11.50, ഐ.എക്‌സ് 1746 ദുബായ്-കണ്ണൂര്‍ ഉച്ചക്ക് 12.50, ഐ.എക്‌സ് 1348 അബുദാബി-കോഴിക്കോട് ഉച്ചക്ക് 01.20, ഐ.എക്‌സ് 1538 അബുദാബി-തിരുവനന്തപുരം ഉച്ചതിരിഞ്ഞ് 03.20.
ഐ.എക്‌സ് 1344 ദുബായ്-കോഴിക്കോട്, ഐ.എക്‌സ് 1540 ദുബായ്-തിരുവനന്തപുരം വൈകീട്ട് 05.20, ഐ.എക്‌സ് 1716 അബുദാബി-കണ്ണൂര്‍ വൈകീട്ട് 05.30, ബഹ്‌റൈനില്‍ നിന്നും കോഴിക്കോട്ടേക്ക് ഐ.എക്‌സ് 1376 വൈകീട്ട് 04.10 നും പുറപ്പെടുമെന്നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഓഫീസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
There are no comments at the moment, do you want to add one?
Write a comment