അച്ചന്‍കോവില്‍ പോലീസിന്‍റെ വാഹന പരിശോധനക്കിടയില്‍ കാറിനകത്ത് വ്യാജ ചാരായവുമായി വന്ന നാല് പേര്‍ പിടിയിലായി. കടക്കല്‍ തുമ്പോട് മധുലാല്‍ മന്ദിരത്തില്‍ മധുസൂദനന്‍റെ മകന്‍ മധുകിരണ്‍ (35) തിരുവനന്ദപുരം പേരൂര്‍കട വില്ലേജില്‍, മണ്ണമൂല പീസ് ക്വാട്ടേഴ്സില്‍ റ്റി.സി 10/987 ല്‍ യേശുദാസന്‍ മകന്‍ വിന്‍സന്‍റ് (51) കടക്കല്‍ ആറ്റുപുറം എന്‍.എസ് ഭവനില്‍, സഹദേവന്‍ മകന്‍ സുനില്‍ (45) അച്ചന്‍കോവില്‍ മണികണ്ഠ വിലാസത്തില്‍ നടരാജന്‍ മകന്‍ രവി(50) എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. പ്രതികളില്‍ നിന്നും 1 ലിറ്റര്‍ വ്യാജ ചാരായം പിടിച്ചെടുത്തു. പ്രതികള്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ച വാഹനം കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. അച്ചകോവില്‍ എസ്.എച്ച്.ഒ ഹരീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.