കുവൈറ്റിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

May 25
11:35
2020
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി നേഴ്സ് കുവൈത്തില്‍ മരണപ്പെട്ടു. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി ഏരംപുതുക്കുളത്തു വീട്ടില്‍ അന്നമ്മ ചാക്കോ ( 59 ) ആണ് മുബാറക് ഹോസ്പിറ്റലില്‍ വച്ച് മരണപ്പെട്ടത്.
അല്‍ ഷാബ് മെഡിക്കല്‍ സെന്ററിലെ ഹെഡ് നഴ്സ് ആയ ഇവര്‍ കഴിഞ്ഞ 3 ദിവസമായി കൊറോണ ബാധയെ തുടര്‍ന്ന് മുബാറക്ക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭര്‍ത്താവ് : പരേതനായ പി.ടി ചാക്കോ . മക്കൾ: സാറ ടെണ്‍സണ്‍, തോമസ് ജേക്കബ്
There are no comments at the moment, do you want to add one?
Write a comment