വയനാട് : കേരള ഫയർ ഫോഴ്സും സിവിൽ കേരള ഡിഫൻസ് മാനന്തവാടി യൂണിറ്റ് ചേർന്ന് സ്കൂളുകൾ അണുവിക്തമാക്കുന്നു.
ഇരുത്തിആറാം തിയ്യതി പരീക്ഷ നടത്തുന്നതിന്റെ ഭാഗമായി കേരള ഫയർ ഫോഴ്സും സിവിൽ കേരള ഡിഫൻസ് മാനന്തവാടി യൂണിറ്റ് ചേർന്ന് സ്കൂളുകൾ അണുവിമുക്തമാക്കി. മാനന്തവാടി താലൂക്കിലെ ഭൂരിപക്ഷം എല്ലാ സ്കൂളുകളും മീനങ്ങാടി സ്കൂളും, കൽപറ്റയിലെ സ്കൂളുകളും എല്ലാം ഇന്ന് അണുവിമുക്തമാക്കി. പരീക്ഷയ്ക്ക് മുമ്പ് എല്ലാ സ്കൂളുകളും അണുവിമുക്തമാക്കേണ്ടത് കൊണ്ട് വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.