മാനന്തവാടി : വയനാട്ടില്‍ ഇന്ന് ഒരാള്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ മൂന്ന് പേര്‍ രോഗമുക്തരായി. മെയ് 15ന് രോഗം സ്ഥിരീകരിച്ച ചീരാല്‍ സ്വദേശിയായ യുവാവ്, ചെറൂര്‍ സ്വദേശിയായ ഏഴുമാസം പ്രായമുള്ള കുഞ്ഞ്, പനവല്ലി സ്വദേശിയായ യുവാവ് എന്നിവരാണ് രോഗവിമുക്തരായത്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും വന്ന പുല്‍പ്പള്ളി സ്വദേശിയായ യുവാവിനാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ടാക്‌സി കാറില്‍ പുല്‍പ്പള്ളിയിലെത്തിയ ഇദ്ദേഹം ആരോഗ്യ പ്രവര്‍ത്തകരുമായി മുമ്പ് ധാരണയാക്കിയ പ്രകാരം മറ്റാരുമായി സമ്പര്‍ക്കമില്ലാതെ ആംബുലന്‍സില്‍ ജില്ലാശുപത്രി കോവിഡ് കെയര്‍ സെന്ററിലെത്തുകയായിരുന്നു.
ആദ്യം രോഗം സ്ഥിരീകരിച്ച ചീരാല്‍ സ്വദേശിയായ യുവാവ് ജോലി ചെയ്ത അതേ മാര്‍ക്കറ്റിലാണ് പുല്‍പ്പള്ളി കളനാടിക്കൊല്ലി സ്വദേശിയായ ഈ യുവാവും ജോലി ചെയ്ത് വന്നിരുന്നത്. തുടര്‍ന്ന് പ്രകടമായ രോഗലക്ഷണങ്ങളോടെ യുവാവ് ടാക്‌സി കാര്‍ വിളിച്ച് വയനാട്ടിലേക്ക് വരികയായിരുന്നു. വരുന്നതിനോടൊപ്പം തന്നെ ആരോഗ്യ വകുപ്പ് അധികൃതരോട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമെത്തിയ യുവാവ് ജില്ലാശുപത്രിയില്‍ നിന്നുമെത്തിയ ആംബുലന്‍സില്‍ കയറി കോവിഡ് സെന്ററിലെത്തി ചികിത്സ തേടി. യുവാവിനെ വയനാട്ടിലെത്തിച്ച ടാക്‌സി കാര്‍ െ്രെഡവര്‍ തിരിച്ച് ചെന്നൈയിലേക്ക് പോയി. കൃത്യമായി ആരോഗ്യ വകുപ്പിനെ വിവരങ്ങള്‍ ധരിപ്പിച്ചെത്തിയ യുവാവ് മറ്റാരുമായി സമ്പര്‍ക്കത്തിലായിട്ടില്ലെന്നാണ് സൂചന.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 24 കേസുകളില്‍ മൂന്നെണ്ണം ചെന്നെ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും വന്നവരുടേതായി.
ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത ഇന്ന് മൂന്ന് നെഗറ്റീവ് ഫലങ്ങള്‍ വന്നത് ജില്ലയ്ക്ക് ആശ്വാസമായി. മെയ് 15ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. മെയ് 9 ന് രോഗം സ്ഥിരീകരിച്ച കോയമ്പേട് നിന്നും വന്ന ചീരാല്‍ സ്വദേശിയായ യുവാവിന്റെ സമ്പര്‍ക്കം മൂലം രോഗബാധിനായ സഹോദരന്‍, ലോറി െ്രെഡവറുടെ മകളുടെ സമ്പര്‍ക്കത്തില്‍ നിന്നും രോഗബാധിതയായ ചെറൂര്‍ 54 സ്വദേശിയായ ഒരു വയസുകാരി, ലോറി െ്രെഡവറുടെ മരുമകന്റെ സമ്പര്‍ക്ക ഫലമായി രോഗബാധിതനായ പനവല്ലി സ്വദേശിയായ യുവാവ് എന്നിവരാണ് ഇന്ന് രോഗവിമുക്തരായത്.