ആയിരത്തി ഇരുന്നുറോളം ഇന്ത്യക്കാരാണ് ശ്രീലങ്കയില്‍ നിന്ന് മടങ്ങുന്നത്, രണ്ടിന് തൂത്തുക്കുടി തുറമുഖത്ത് നങ്കുരമിടും
മട്ടാഞ്ചേരി : സമുദ്രസേതു ദൗത്യവുമായി ദക്ഷിണ നാവിക സേനയുടെ യുദ്ധകപ്പല്‍ ഐഎന്‍എസ് ജലാശ്വ ഇനി ശ്രീലങ്കയിലേയ്ക്ക്. 700 ഓളം ഇന്ത്യക്കാരുമായി കൊളംബോയില്‍ നിന്ന് തുത്തുക്കുടിയിലേയ്ക്കാണ് രക്ഷായാത്രാ.
ജൂണ്‍ ഒന്നിന് ശ്രീലങ്കയിലേക്ക് കപ്പല്‍ പുറപ്പെടും. രണ്ടിന് തൂത്തുക്കുടി തുറമുഖത്ത് നങ്കുരമിടും. ആയിരത്തി ഇരുന്നുറോളം ഇന്ത്യക്കാരാണ് ശ്രീലങ്കയില്‍ നിന്ന് മടങ്ങുന്നത്. തമിഴ്നാട്ടുകാരാണ് കൂടുതല്‍.
100 ഓളം വിനോദസഞ്ചാരികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ കപ്പലിലുണ്ടാകും.